
കൊല്ലം: ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വനിതാ ഡോക്ടർ മരിച്ചു. കുണ്ടറ സ്വദേശിനിയും കരീപ്ര ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഡോക്ടറുമായ രസ്ന എസ്. കുമാർ (38) ആണ് മരിച്ചത്.

തിങ്കളാഴ്ച (ഓഗസ്റ്റ് 24) വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. കൊച്ചുവേളിയിൽ നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന മൈസൂരു എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
കുണ്ടറ കുഴിമതിക്കാട് ‘രാമകൃപ’യിൽ റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറിന്റെയും പരേതയായ രൂപയുടെയും മകളാണ് രസ്ന. നിലവിൽ തിരുവനന്തപുരം സ്വദേശമായാണ് താമസിച്ചിരുന്നത്.
അപകടത്തെ തുടർന്ന് ആർ.പി.എഫും ഈസ്റ്റ് പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.