You are currently viewing പഴുതുവെള്ളിയിലെ 12 ദിവസത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

പഴുതുവെള്ളിയിലെ 12 ദിവസത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

വൈക്കം: ടിവിപുരം പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഉൾപ്പെടുന്ന പഴുതുവെള്ളിയിൽ കഴിഞ്ഞ 12 ദിവസമായി തുടരുകയായിരുന്ന രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ AXE, AE എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്.

BMBC റോഡിന് അടിയിലൂടെയുള്ള പൈപ്പിലുണ്ടായ ബ്ലോക്കാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമായത്. റോഡ് വെട്ടിപ്പൊളിച്ചാൽ പഴയനിലയിലേക്ക് പുനഃസ്ഥാപിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും കണക്കിലെടുത്ത് റോഡിന് കേടുപാടുകൾ വരുത്താതെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.

ചേരിക്കൽ ലൈനിൽ നിന്ന് ഇന്റർ കണക്ഷൻ നൽകി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഓണം മുന്നിൽക്കണ്ട് ബാധിക്കപ്പെട്ട 26-ഓളം കുടുംബങ്ങൾക്ക് ടാങ്കറുകളിൽ വെള്ളം എത്തിച്ചുനൽകുകയും ചെയ്തിരുന്നു.

ഓണം കഴിഞ്ഞ ഉടൻ തന്നെ പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കാൻ സഹകരിച്ച പ്രദേശവാസികൾക്കും കുടുംബങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും വൈക്കം എംഎൽഎ ബിനിമോൻ കുഞ്ഞു മാണി നന്ദി അറിയിച്ചു. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ പിന്തുണ നൽകിയ എല്ലാവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Leave a Reply