
കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടച്ചിറ ഒറ്റക്കാലി പാലം സെപ്റ്റംബർ 5ന് നാടിന് സമർപ്പിക്കും. എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 1 കോടി 27 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

ഇടച്ചിറ–മാഞ്ചേരിക്കുഴി പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പാലം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾക്കും വേഗം കൂടും.
സെപ്റ്റംബർ 5ന് രാവിലെ 9.30ന് ഇടച്ചിറ ഒറ്റക്കാലി പാലം പരിസരത്താണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. തൃക്കാക്കര എംഎൽഎ ഉമ തോമസാണ് വിവരം പങ്കുവച്ചത്.