
കാഞ്ഞങ്ങാട് സബ്കലക്ടറായി 2024 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ പി.പി. അർച്ചന ചുമതലയേറ്റു. വയനാട് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് അർച്ചനയുടെ പുതിയ നിയമനം.

പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർച്ചന, കണ്ണൂർ ഗവൺമെന്റ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ 40-ാം റാങ്ക് നേടിയാണ് ഐഎഎസിൽ പ്രവേശിച്ചത്.
ബംഗളൂരുവിൽ ഇന്ത്യൻ റവന്യു സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായും അർച്ചന പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പരേതനായ കെ.ഇ. ജീവരാജിന്റെയും പിലാത്തറ യു.പി. സ്കൂൾ അധ്യാപിക പി.പി. ഗീതയുടെയും മകളാണ് പി.പി. അർച്ചന.