You are currently viewing പരശുറാം എക്സ്പ്രസ് ട്രെയിനിന് എൽഎച്ച്ബി കോച്ചുകൾ; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

പരശുറാം എക്സ്പ്രസ് ട്രെയിനിന് എൽഎച്ച്ബി കോച്ചുകൾ; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

പാലക്കാട്: യാത്രാ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മംഗളൂരു സെൻട്രൽ – കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16649/16650) എൽഎച്ച്ബി (ലിങ്കെ-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക് മാറുമെന്ന് ഇന്ത്യൻ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

16649 മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് സെപ്റ്റംബർ 22 മുതലും, 16650 കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് സെപ്റ്റംബർ 23 മുതലും പുതിയ എൽഎച്ച്ബി കോച്ചുകളോടെ സർവീസ് നടത്തും.

പുതിയ എൽഎച്ച്ബി കോച്ചുകൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Leave a Reply