You are currently viewing ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ടി. സിദ്ദിഖ്; വയനാട് റെയിൽവേ കണക്റ്റിവിറ്റി ചർച്ചയായി

ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി ടി. സിദ്ദിഖ്; വയനാട് റെയിൽവേ കണക്റ്റിവിറ്റി ചർച്ചയായി

പൊന്നാനിയിലെ വസതിയിലെത്തി മെട്രോമാൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വയനാടിന്റെ ദീർഘനാളത്തെ സ്വപ്നമായ റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മന്ത്രി അറിയിച്ചു.

വയനാടിന് റെയിൽവേ കണക്റ്റിവിറ്റി യാഥാർഥ്യമാക്കുന്നതിനുള്ള സാധ്യതകളും ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ഇ. ശ്രീധരനുമായി വിശദമായി ചർച്ച ചെയ്തതായി ടി. സിദ്ദിഖ് പറഞ്ഞു.

വയനാടിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്റെ അനുഭവവും നിർദേശങ്ങളും ഏറെ പ്രാധാന്യമുള്ളതാണെന്നും കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply