
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 81 വയസ്സായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

1945 മെയ് 25ന് തിരുവല്ല കല്ലൂപ്പാറയിലാണ് ഏബ്രഹാം മാർ യൂലിയോസ് ജനിച്ചത്. റോമിലെ പോന്തിഫിക്കൽ അർബനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിരുന്നു.

2008 ഫെബ്രുവരി 9നാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. ദീർഘകാലം സഭയെയും വിശ്വാസികളെയും നയിച്ച അദ്ദേഹം പിന്നീട് വിശ്രമജീവിതത്തിലായിരുന്നു.
സെപ്റ്റംബർ 21 തിങ്കളാഴ്ച തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ കബറടക്ക ശുശ്രൂഷകൾ നടക്കും.