You are currently viewing സബ്സിഡിയുള്ള എൽപിജി റീഫില്ലിന് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ പരിശോധന നിർബന്ധം

സബ്സിഡിയുള്ള എൽപിജി റീഫില്ലിന് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ പരിശോധന നിർബന്ധം

ന്യൂഡൽഹി: സബ്സിഡിയുള്ള ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 2026 ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ പരിശോധന കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. സബ്സിഡി യഥാർഥ ഗാർഹിക ഉപഭോക്താക്കളിൽ തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് വകമാറ്റുന്നത് തടയാനുമാണ് ഈ നടപടി.

2026 സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് 27.43 കോടി ഉപഭോക്താക്കൾ (സജീവമായ ഗാർഹിക എൽപിജി കണക്ഷനുകളുടെ 89.9 ശതമാനം) പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇവർ ഇനി ഒന്നും ചെയ്യേണ്ടതില്ല. ശേഷിക്കുന്ന 10.1 ശതമാനം പേർ സബ്സിഡി നിരക്കിൽ എൽപിജി ലഭിക്കുന്നത് തുടരണമെങ്കിൽ പരിശോധന നടത്തണം.

ഉപഭോക്താക്കൾക്ക് മൂന്ന് വഴികളിലൂടെ പരിശോധന പൂർത്തിയാക്കാം:

– എൽപിജി വിതരണ വേളയിൽ ഡെലിവറി ജീവനക്കാരന്റെ ആപ്പ് വഴി
– വിതരണക്കാരന്റെ (ഡിസ്ട്രിബ്യൂട്ടർ) ഷോറൂമിൽ നേരിട്ടെത്തി
– ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴി

പരിശോധന നടത്താൻ താൽപര്യമില്ലാത്തവർക്ക് സബ്സിഡിയില്ലാതെ വിപണി വിലയ്ക്ക് എൽപിജി വാങ്ങുന്നത് തുടരാം. സബ്സിഡിയില്ലാത്ത സിലിണ്ടറുകൾ 5 കിലോ, 10 കിലോ വലുപ്പങ്ങളിൽ ലഭ്യമാണ്.

Leave a Reply