You are currently viewing ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്കായി ‘സർവീസ് ക്ലിനിക്ക്’; നാളെ ഉദ്ഘാടനം

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്കായി ‘സർവീസ് ക്ലിനിക്ക്’; നാളെ ഉദ്ഘാടനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ ഫയലുകളും പരാതികളും കാലതാമസമില്ലാതെ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംരംഭത്തിന് തുടക്കമാകുന്നു. ജീവനക്കാരുടെy ന്യായമായ ആവശ്യങ്ങളും പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

ജീവനക്കാരുടെ പ്രൊമോഷൻ, പെൻഷൻ, സർവീസ് ക്രമവൽക്കരണം, അർഹമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ സമയബന്ധിതമായി നീക്കുകയാണ് പുതിയ ‘സർവീസ് ക്ലിനിക്കി’ലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ നിയമോപദേശത്തോടെ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും ധനകാര്യ, നിയമ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് സർവീസ് ക്ലിനിക്കിന് നേതൃത്വം നൽകും.

സർവീസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ, സെപ്റ്റംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സെക്രട്ടേറിയറ്റ് അനക്സ് 2-ലെ ലയം ഹാളിൽ വെച്ച് നടക്കും. തുടർന്ന് ഒന്നിടവിട്ട ശനിയാഴ്ചകളിൽ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും.

ഭരണനിർവഹണം കൂടുതൽ കാര്യക്ഷമവും ജീവനക്കാർക്ക് ആശ്വാസകരവുമാക്കാൻ ഈ ഇടപെടൽ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു.

Leave a Reply