You are currently viewing ലോക കേരള സഭ പിരിച്ചുവിടും; പ്രവാസി ക്ഷേമത്തിന് ബദൽ സംവിധാനം ഒരുക്കും

ലോക കേരള സഭ പിരിച്ചുവിടും; പ്രവാസി ക്ഷേമത്തിന് ബദൽ സംവിധാനം ഒരുക്കും

തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചുവിടാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. പ്രവാസി ക്ഷേമത്തിനായി കൂടുതൽ കാര്യക്ഷമമായ ബദൽ സംവിധാനം കൊണ്ടുവരാനും തീരുമാനമായി.

പ്രവാസികൾ അയയ്ക്കുന്ന പണം കൂടുതൽ ഫലപ്രദമായി നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള ‘റെമിറ്റൻസ് സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്‌വ്യവസ്ഥയിലേക്ക്’ എന്ന ആശയത്തെ അടിസ്ഥാനമാക്കി വിപുലമായ പദ്ധതി തയ്യാറാക്കും.

ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി ആവശ്യമായ നടപടികൾ നിർദേശിക്കുന്നതിനായി മുഖ്യമന്ത്രി ചെയർമാനായുള്ള ഉപസമിതിയെയും നിയോഗിച്ചു. വ്യവസായം, ആഭ്യന്തരം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിമാർ ഉപസമിതിയിൽ അംഗങ്ങളായിരിക്കും.

പ്രവാസി സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം പ്രവാസി പണത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ പഠിച്ച് തുടർനടപടികൾ സ്വീകരിക്കുകയാണ് ഉപസമിതിയുടെ പ്രധാന ചുമതല.

Leave a Reply