You are currently viewing പി.ജെ. ജോസഫിന് കാബിനറ്റ് പദവിയോടെ വയോജന കമ്മീഷൻ അധ്യക്ഷസ്ഥാനം; തീരുമാനം വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി

പി.ജെ. ജോസഫിന് കാബിനറ്റ് പദവിയോടെ വയോജന കമ്മീഷൻ അധ്യക്ഷസ്ഥാനം; തീരുമാനം വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി

പി.ജെ. ജോസഫിന് കാബിനറ്റ് പദവിയോടെ വയോജന കമ്മീഷൻ അധ്യക്ഷസ്ഥാനം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകുന്നതിൽ കേരള കോൺഗ്രസിൽ കടുത്ത അതൃപ്തി. വിഷയത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മുഖ്യമന്ത്രിയെയും യു.ഡി.എഫ് നേതൃത്വത്തെയും തന്റെ നിലപാട് അറിയിച്ചതായാണ് വിവരം.

പി.ജെ. ജോസഫിന് കാബിനറ്റ് പദവിയോടെ വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകണമെന്നാണ് കേരള കോൺഗ്രസിന്റെ പ്രധാന ആവശ്യം. എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനവും ജി. ദേവരാജന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനവും നൽകിയ സാഹചര്യത്തിൽ, പി.ജെ. ജോസഫിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതാണ് പാർട്ടിയുടെ അമർഷത്തിന് കാരണം.

വിഷയത്തിലെ അതൃപ്തി പാർട്ടി നേതൃത്വം പരസ്യമാക്കിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് പി.ജെ. ജോസഫിന്റെ നിയമന കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം.

കാബിനറ്റ് പദവിയോടെയുള്ള നിയമനത്തിൽ ഇനിയും തീരുമാനമുണ്ടാകാത്തത് യു.ഡി.എഫ് നേതൃത്വത്തിനുമേൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്.

Leave a Reply