You are currently viewing എറണാകുളം–ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു

എറണാകുളം–ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു

പാലക്കാട്: എറണാകുളം–ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങി. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റപ്പാലത്ത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദീർഘകാല ആവശ്യമായിരുന്നു. റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് വിഷയം ഉന്നയിക്കുകയും നിരന്തരമായി ഇടപെടലുകൾ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് വി.കെ. ശ്രീകണ്ഠൻ അറിയിച്ചു.

ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, ഐ.ടി. ജീവനക്കാർ, വ്യാപാരികൾ തുടങ്ങി നൂറുകണക്കിന് യാത്രക്കാർക്ക് തീരുമാനം വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പാലത്തെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർക്ക് ബംഗളൂരുവിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതാണ് പുതിയ തീരുമാനം.

Leave a Reply