ട്രെയിനിൽനിന്ന് വീണ് കേളകം സ്വദേശി മരിച്ചു; അപകടം വടക്കാഞ്ചേരിക്കു സമീപം

കേളകം: ട്രെയിനിൽനിന്ന് വീണ് കണ്ണൂർ കേളകം ചെട്ടിയാംപറമ്പ് സ്വദേശി മരിച്ചു. പുളിക്കൽ അരുൺ (33) ആണ് മരിച്ചത്. തൃശൂർ വടക്കാഞ്ചേരിക്കു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

ട്രെയിനിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: അഞ്ജു. മക്കൾ: ആദിഷ്, നൈനിക. പരേതനായ കുഞ്ഞുമോനാണ് പിതാവ്. മാതാവ്: രമണി. സഹോദരൻ: അമൽലാൽ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

Leave a Reply