You are currently viewing കല്യാശ്ശേരി സ്കൂളിന് എംഎൽഎ ഫണ്ടിൽ പുതിയ ബസ്

കല്യാശ്ശേരി സ്കൂളിന് എംഎൽഎ ഫണ്ടിൽ പുതിയ ബസ്

കല്യാശ്ശേരി: കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

പരിപാടി കല്യാശ്ശേരി എം.എൽ.എ എം. വിജിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എം.എൽ.എ നിർവഹിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് എം.എൽ.എ അറിയിച്ചു.

Leave a Reply