You are currently viewing ഇടിമിന്നലേറ്റ് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

ഇടിമിന്നലേറ്റ് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

കോട്ടയം: കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഒക്ടോബർ 4ന് വൈകുന്നേരമാണ് സംഭവം.

കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്ന ആനയ്ക്ക് കനത്ത മഴയ്ക്കിടെയാണ് ഇടിമിന്നലേറ്റത്. മേലമ്പാറ പല്ലാട്ട് തറവാട്ടിലെ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബ്രഹ്മദത്തൻ.

ശാന്തസ്വഭാവത്തിനും ഗാംഭീര്യത്തിനും പേരുകേട്ട ബ്രഹ്മദത്തൻ തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിനുവേണ്ടിയും കേരളത്തിലെ വിവിധ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും തിടമ്പേറ്റിയിട്ടുണ്ട്. ഏകദേശം 25 വർഷത്തോളമായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന ബ്രഹ്മദത്തന്റെ വിയോഗം ആനപ്രേമികൾക്കും ഉത്സവപ്രേമികൾക്കും വലിയ നഷ്ടമായി.

Leave a Reply