You are currently viewing കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കോട്ടയം: ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. നട്ടാശ്ശേരി ഇഞ്ചേരിക്കുന്ന് പാറയിൽ അജയന്റെ മകൾ അഞ്ജലി അജയ് (19) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന തണ്ടപ്ര ബസാണ് അപകടത്തിൽപ്പെട്ടത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്ത ബസ് വൈദ്യുതത്തൂണിലിടിച്ച ശേഷം സമീപത്തെ കടയിലേക്കും പാഞ്ഞുകയറുകയായിരുന്നു.

അപകടത്തിനുശേഷം ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

അപകടത്തിൽ പരിക്കേറ്റ അഞ്ചുപേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സയിലാണ്.

പരേതയായ സന്ധ്യയാണ് അഞ്ജലിയുടെ മാതാവ്.

Leave a Reply