You are currently viewing സൗദി വാഹനാപകടത്തിൽ മരിച്ച ജോബിനയുടെ സംസ്കാരം ഇന്ന്

സൗദി വാഹനാപകടത്തിൽ മരിച്ച ജോബിനയുടെ സംസ്കാരം ഇന്ന്

കോട്ടയം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം കുറുമുള്ളൂർ വേദഗിരി ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27)യുടെ മൃതദേഹം ഇന്ന് (ഒക്ടോബർ 20, ചൊവ്വാഴ്ച) നാട്ടിലെത്തിച്ച് സംസ്കരിക്കും.

ഉച്ചയ്ക്ക് രണ്ടുമണി മുതൽ വേദഗിരി സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4.30ന് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

കുറുമുള്ളൂർ ആനചെരിഞ്ഞകുന്നേൽ ജോണിയുടെയും ആശാ പ്രവർത്തകയായ ബീനയുടെയും മകളാണ് ജോബിന. സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതയാണ്. ജോഷ്വാ ജോണിയാണ് സഹോദരൻ.

സൗദിയിലെ ജിദ്ദയ്ക്കു സമീപം റാണിയയിൽ ഒക്ടോബർ രണ്ടിനുണ്ടായ വാഹനാപകടത്തിലാണ് ജോബിനയും കിടങ്ങൂർ സ്വദേശിനി ജയ്സിമോളും മരിച്ചത്. ജയ്സിമോളുടെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും.

വിദേശത്ത് ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച ജോബിനയുടെ വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

Leave a Reply