You are currently viewing കേരളത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച കേരളത്തിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ടാകും. ഞായറാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെങ്കിലും 14 ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
Y
കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് പുലർച്ചെ മുതൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മറ്റ് മഴക്കെടുതികൾക്കും സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Leave a Reply