You are currently viewing മൺട്രോത്തുരുത്തിലെ കുടിവെള്ള പ്രതിസന്ധി നിയമസഭയിൽ; കർശന നടപടിക്ക് മന്ത്രിയുടെ ഉറപ്പ്

മൺട്രോത്തുരുത്തിലെ കുടിവെള്ള പ്രതിസന്ധി നിയമസഭയിൽ; കർശന നടപടിക്ക് മന്ത്രിയുടെ ഉറപ്പ്

കൊല്ലം: മൺട്രോത്തുരുത്തിലെ കിടപ്പുറം വടക്ക് ഭാഗത്ത് 28 ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയ സംഭവത്തിൽ നിയമസഭയിൽ പ്രശ്നം ഉന്നയിച്ച് കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ. നിയോജക മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രതിസന്ധിയാണ് എംഎൽഎ ഇന്ന് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പ്രശ്നത്തിന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്‌ക്കെതിരെ ശക്തമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി. ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

28 ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിവെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തരമായി ഇടപെടണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നുമുള്ള ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

Leave a Reply