You are currently viewing ചെമ്പേരിയിൽ നിന്ന് കണ്ണൂരിലേക്ക് പുലർച്ചെ 4.30ന് പുതിയ കെ.എസ്.ആർ.ടി.സി സർവീസ്

ചെമ്പേരിയിൽ നിന്ന് കണ്ണൂരിലേക്ക് പുലർച്ചെ 4.30ന് പുതിയ കെ.എസ്.ആർ.ടി.സി സർവീസ്

കണ്ണൂർ: ചെമ്പേരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും അതിരാവിലെ കണ്ണൂരിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. രാവിലെ 4.30ന് ചെമ്പേരിയിൽ നിന്ന് കണ്ണൂരിലേക്കാണ് പുതിയ സർവീസ് നടത്തുക.

പുലർച്ചെയുള്ള ബസ് സർവീസിന്റെ അഭാവം ഏറെക്കാലമായി പ്രദേശത്തെ യാത്രക്കാർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടായിരുന്നു. വിദ്യാർഥികൾ, ജോലിക്കാർ ഉൾപ്പെടെ അതിരാവിലെ യാത്ര ചെയ്യേണ്ടിവരുന്ന നിരവധി പേർക്ക് പുതിയ സർവീസ് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ ഇടപെടലിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. സർവീസിന്റെ ഫ്ലാഗ് ഓഫ് നാളെ രാത്രി 8.30ന് നിർവഹിക്കുമെന്ന് എംഎൽഎ അറിയിച്ചു.

പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ ചെമ്പേരി, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ യാത്രക്കാരുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply