You are currently viewing നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല; നവംബർ 16 വരെ റിമാൻഡിൽ തുടരും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല; നവംബർ 16 വരെ റിമാൻഡിൽ തുടരും

കൊച്ചി: മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യം ലഭിക്കില്ലെന്ന് കേരള ഹൈക്കോടതി. നവംബർ 16 വരെ സുഹൈൽ സജീവിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അതുവരെ ജുഡീഷ്യൽ റിമാൻഡിൽ തുടരാനും ഉത്തരവിട്ടു.

അതേസമയം, സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികളായ നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയായ സുഹൈൽ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ തുടരും.

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം അതീവ ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലല്ല, നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെയാണ് കേസിനാസ്പദമായ അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം–അത്താണി റോഡിൽ സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് യുവാക്കൾ മരിച്ചിരുന്നു. സുഹൈൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഈ അപകടം വലിയ ജനരോഷത്തിനും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

Leave a Reply