
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതർക്കുള്ള സൗജന്യ റിസ്ഡിപ്ലാം മരുന്ന് ഇനി എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജുകൾ വഴി ലഭ്യമാക്കും. മരുന്ന് ലഭിക്കുന്നതിനായി രോഗികളും രക്ഷിതാക്കളും ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന പ്രയാസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ മരുന്ന് ലഭിക്കുന്നതിനുള്ള 12 വയസ്സ് എന്ന പ്രായപരിധി ഒഴിവാക്കി, എല്ലാ പ്രായത്തിലുമുള്ള അർഹരായ രോഗികൾക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ചികിത്സയും മരുന്നും രോഗികളുടെ അരികിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. രോഗികളുടെയും കുടുംബങ്ങളുടെയും യാത്രാക്ലേശവും സാമ്പത്തിക, മാനസിക പ്രയാസങ്ങളും കുറയ്ക്കുന്നതിനൊപ്പം ചികിത്സയുടെ തുടർച്ച ഉറപ്പാക്കുന്ന ആരോഗ്യപരിചരണ സംവിധാനം ഒരുക്കുന്നതിനാണ് ഈ നടപടി
