You are currently viewing ചങ്ങനാശ്ശേരിയിൽ പുതിയ ടൗൺ സർക്കുലർ ബസ് സർവീസ്; റൂട്ട് നമ്പർ 52

ചങ്ങനാശ്ശേരിയിൽ പുതിയ ടൗൺ സർക്കുലർ ബസ് സർവീസ്; റൂട്ട് നമ്പർ 52

ചങ്ങനാശ്ശേരി നഗരത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ടൗൺ സർക്കുലർ ബസ് സർവീസ് ആരംഭിച്ചു. കെഎസ്ആർടിസിയുടെ റൂട്ട് നമ്പർ 52 സർവീസ് ചങ്ങനാശ്ശേരി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ യാത്രക്കാർക്ക് യാത്രാസൗകര്യം ഒരുക്കും.

പെരുന്നയിൽ നിന്ന് രാവിലെ 9.45ന് ആരംഭിക്കുന്ന സർവീസ് ചങ്ങനാശ്ശേരി ടൗൺ, എസ്.ബി. കോളേജ്, മതുമൂല, പാലാത്തറ ചിറ, എ.കെ.എം. സ്കൂൾ, റെയിൽവേ സ്റ്റേഷൻ, അക്ഷരനഗർ, ളായിക്കാട് സിഗ്നൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 10.10ന് പെരുന്നയിൽ തിരിച്ചെത്തും.

ഇതേ റൂട്ടിൽ വൈകിട്ട് 3.30ന് പെരുന്നയിൽ നിന്ന് വീണ്ടും സർവീസ് ആരംഭിച്ച് 3.55ന് തിരിച്ചെത്തും. നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള യാത്രക്കാർക്കും വിദ്യാർഥികൾക്കും ഈ ടൗൺ സർക്കുലർ സർവീസ് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply