You are currently viewing ഗുരുവായൂരിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂരിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ | തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്.

വ്യാഴാഴ്ച (നവംബർ 26) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കസേരയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ഉടൻ ഐശ്വര്യയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply