You are currently viewing ഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡിന്റെ ശേഷിക്കുന്ന ഭാഗവും നവീകരിക്കും; നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി

ഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡിന്റെ ശേഷിക്കുന്ന ഭാഗവും നവീകരിക്കും; നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി

ഗുരുവായൂർ: ഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡിന്റെ നവീകരണം പൂർത്തിയാക്കുന്നതിനായി ശേഷിക്കുന്ന ആറു കിലോമീറ്റർ ഭാഗം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിന്റെ ഇടപെടലിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

റോഡിൽ വന്നേരി മുതൽ മുഖംമൂടി മുക്ക് വരെയുള്ള എട്ട് കിലോമീറ്റർ ഭാഗം നവീകരിക്കുന്നതിന് നേരത്തേ 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ടാറിന്റെ വില വർധിച്ച സാഹചര്യത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

റോഡിന്റെ ശേഷിക്കുന്ന ആറു കിലോമീറ്റർ ഭാഗവും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. നിലവിൽ റോഡ് പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി ഗതാഗതയോഗ്യമാക്കുന്നതിനും കുഴികൾ അടയ്ക്കുന്നതിനുമുള്ള നടപടികൾ നടന്നുവരികയാണ്.

പ്രധാന സംസ്ഥാന പാതകളിലൊന്നായ ഗുരുവായൂർ–ആൽത്തറ–പൊന്നാനി റോഡ് പൂർണമായും നവീകരിക്കണമെന്ന ആവശ്യവുമായി നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ശേഷിക്കുന്ന ഭാഗം കൂടി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായതെന്ന് എംഎൽഎയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

Leave a Reply