You are currently viewing താൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അടി കിട്ടുമായിരുന്നെന്ന് നെയ്മർ

താൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അടി കിട്ടുമായിരുന്നെന്ന് നെയ്മർ

  • Post author:
  • Post category:Sports
  • Post comments:0 Comments

ചൊവ്വാഴ്ച അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ താൻ കളിച്ചിരുന്നെങ്കിൽ കുഴപ്പത്തിൽ പെട്ടു പോകുമായിരുന്നെന്ന് ബ്രസീൽ താരം നെയ്‌മർ അവകാശപ്പെട്ടു.അക്രമവും രോഷവും കലർന്ന മത്സരത്തിന് ശേഷമായിരുന്നു നെയ്മറുടെ പരാമർശം.

പരിക്ക് മൂലം നെയ്മറിന് മത്സരം നഷ്ടമായെങ്കിലും ദൂരെ നിന്ന് ആ ആക്ഷൻ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു.

“നല്ല ഗെയിം, ക്ലാസിക്, ഹോട്ട് ഗെയിം. ആ ഗെയിമിൽ എനിക്ക് ഒരുപാട് അടി കിട്ടും, ഞാൻ പ്രശനമുണ്ടാക്കിയേനെ..” ഇൻസ്റ്റഗ്രാമിൽ നെയ്മർ കുറിച്ചു.

ദേശീയഗാനം ആലപിക്കുന്നതിനിടെ ബ്രസീലിന്റെയും അർജന്റീനയുടെയും ആരാധകർ തമ്മിൽ വാക്കേറ്റമുണ്ടായി. ബ്രസീൽ പോലീസ് ഇടപെടുകയും അതിൽ നിരവധി അർജന്റീന ആരാധകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മെസ്സിയും സഹതാരങ്ങളും ഗ്രൗണ്ട് വിട്ട് പോയി.


മത്സരത്തിൽ അർജന്റീന 1-0ന് വിജയിച്ചെങ്കിലും നെയ്മർ ഫലത്തെക്കുറിച്ച് അധികം വിഷമിച്ചില്ല. കളിയുടെ ചൂടേറിയ അന്തരീക്ഷത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധാലുവായിരുന്നു.

ബ്രസീലും അർജന്റീനയും തമ്മിലുള്ള തീപ്പൊരിയിൽ നെയ്മറുടെ പരാമർശങ്ങൾ എണ്ണയൊഴിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിൽ മത്സരത്തിന്റെ നീണ്ട ചരിത്രമുണ്ട്, അവരുടെ മത്സരങ്ങൾ എപ്പോഴും ചൂടേറിയതാണ്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന, കൊളംബിയ, ഉറുഗ്വേ എന്നിവർക്കെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റ ബ്രസീൽ നിലവിൽ ആറാം സ്ഥാനത്താണ്.

Leave a Reply