തിരുവനന്തപുരം:പേരൂർക്കടയ്ക്ക് സമീപം ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാറിടിച്ച് പ്രഭാതസവാരിക്ക് പോയ രണ്ട് പേർ മരിച്ചു. ഇരുവർക്കും 69 വയസ്സായിരുന്നു പ്രായം. സുഹൃത്തുക്കളായ ഇരുവരും, അവരുടെ നടത്തം കഴിഞ്ഞ് മടങ്ങുമ്പോൾ, പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് ആന്ധ്രയിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന തീർത്ഥാടകർ. ഒരു കുട്ടിയടക്കം അഞ്ച് പേർ സഞ്ചരിച്ചിരുന്ന കാർ രണ്ടുപേരെ ഇടിച്ചതിനെ തുടർന്ന് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽനടയാത്രക്കാർ റോഡിൽ നിന്ന് മീറ്ററുകളോളം ദൂരേക്ക് തെറിക്കുകയും തൽക്ഷണം മരണപെടുകയും ചെയ്തു
കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റതിനാൽ ഇപ്പോൾ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അധികൃതർ പിടികൂടുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്