
കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുന്നതിനിടെ കാർ തട്ടി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്ക് സമീപം സൈൻ ഹൗസിൽ ഷഫഖത്ത്–അറക്കകത്ത് ശഹമ ദമ്പതികളുടെ മകൾ ഹൂറിൻ മഹബൂബിയാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിച്ചു.

മരണപ്പെട്ട കുട്ടിയുടെ ഖബറടക്കം ഇന്ന് രാത്രി ഏഴിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.