
പന്തളം: എം.സി. റോഡിൽ പാട്ടുപുരക്കാവ് ക്ഷേത്രവഞ്ചിക്ക് സമീപം മിനിബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവറായ യുവാവ് മരിച്ചു. കുളക്കട പ്രണവം സന്തോഷ് കുമാറിന്റെ മകൻ പ്രണവ് (23) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്ന് എത്തിയ മിനിബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പ്രണവിനൊപ്പം കാറിലുണ്ടായിരുന്ന ബന്ധുവായ കുളക്കട നീലാംബരിയിൽ കിഷോറിന്റെ മകൾ കൃഷ്ണ ആർ. കിഷോറിന് (24) ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൃഷ്ണ ആർ. കിഷോറിനെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.