
കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലാ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജോബി ജോസഫിന്റെ മകൻ സാവിയോ ജോ തോമസ് (18) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സാവിയോയുടെ വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
മൃതദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിലെ സ്വവസതിയിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 4 മണിക്ക് കാഞ്ഞിരപ്പള്ളി പാലമ്പ്ര ഗെത് സെമനെ കാത്തലിക് പള്ളിയിൽ നടക്കും.