
ആലുവ: ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്.

ചെന്നൈ–തിരുവനന്തപുരം എക്സ്പ്രസിൽ നിന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിക്കുകയായിരുന്നു.

ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അൽത്താഫിന്റെ കുടുംബം. യുവാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.