
തിരുവല്ല: വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയെ പ്രധാന തീർത്ഥാടക റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിരുവല്ലയുടെ റെയിൽവേ വികസനവും യാത്രക്കാരുടെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ആവശ്യമായ തുടർനടപടികൾക്കായി പരിശ്രമിക്കുമെന്നും എംഎൽഎ അറിയിച്ചു.
