You are currently viewing അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്;എത്ര പിന്തുണച്ചാലും അവർ വോട്ട് ചെയ്യില്ല: നടി ലക്ഷ്മി പ്രിയ

അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്;എത്ര പിന്തുണച്ചാലും അവർ വോട്ട് ചെയ്യില്ല: നടി ലക്ഷ്മി പ്രിയ

പ്രശസ്ത നടി ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനവും ക്രൈസ്തവ സമൂഹത്തോടുള്ള പാർട്ടിയുടെ സമീപനവും വിമർശിച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൽ, “ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്” എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പരാമർശം. എത്ര പിന്തുണയും സമീപനവും കാണിച്ചാലും ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് അനൂപ് ആന്റണി, ഷോൺ ജോർജ്, പി.സി. ജോർജ് എന്നിവരുടെ തിരഞ്ഞെടുപ്പ് പരാജയം വ്യക്തമാക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, ഹിന്ദു സമുദായ സംഘടനകളെ കൂടുതൽ ചേർത്ത് പിടിക്കണമെന്ന നിർദേശവും നടി മുന്നോട്ടുവച്ചു. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുമായി ബിജെപി അടുത്ത ബന്ധം സ്ഥാപിക്കണമെന്നും അവർക്കായി വിദ്യാഭ്യാസം, പെൻഷൻ, ചികിത്സാ സഹായം പോലുള്ള അടിസ്ഥാന ക്ഷേമ പദ്ധതികൾ ഉറപ്പാക്കണമെന്നും അവർ കുറിച്ചു.

മുസ്ലിം ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ മതേതര പാർട്ടികളായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ബിജെപിയെയും മതേതര പാർട്ടിയായാണ് കാണേണ്ടതെന്ന അഭിപ്രായവും ലക്ഷ്മിപ്രിയ പങ്കുവച്ചു. സമുദായ ഏകീകരണമാണ് ബിജെപിയുടെ ഭാവി രാഷ്ട്രീയ വളർച്ചയ്ക്ക് നിർണായകമെന്നും മറ്റ് വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ സമീപനം ഒഴിവാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

ലക്ഷ്മിപ്രിയയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകൾക്കും രാഷ്ട്രീയ പ്രതികരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

Leave a Reply