
തിരുവനന്തപുരം: വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയത് മുഖ്യമന്ത്രിയുമായി നല്ല രീതിയിൽ കൂടിയാലോചിച്ച ശേഷമാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പുതിയ സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ പ്രാപ്തരായ ഉദ്യോഗസ്ഥരെ കണ്ടെത്തി പുനർവിന്യസിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ തുടർച്ചയായി ഭരണസംവിധാനം മുന്നോട്ടുപോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. പുതിയ സർക്കാരിന്റെ നയങ്ങളും മുൻഗണനകളും ഫലപ്രദമായി നടപ്പാക്കാൻ അനുയോജ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുക എന്നത് ഭരണപരമായ ആവശ്യമാണ്.
ഇതിന്റെ ഭാഗമായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ മാറ്റം നടത്തിയതെന്നും മുഖ്യമന്ത്രിുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു.
