
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വകാര്യ വാടക വീട്ടിലേക്ക് താമസം മാറി. ബേക്കറി ജങ്ഷന് സമീപം ആർ.ബി.ഐ ഓഫീസിനടുത്തുള്ള വീട്ടിലേക്കാണ് അദ്ദേഹം കുടുംബസമേതം മാറിയത്.

മേയ് 11 തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹം പുതിയ വീട്ടിലെത്തിയത്. ഡൽഹിയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം നേരിട്ടാണ് അദ്ദേഹം പുതിയ വസതിയിലേക്ക് എത്തിയത്.
മുൻ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടിഎന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പുതിയ വീട്ടിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.
നിലവിൽ കാവൽ മുഖ്യമന്ത്രിയായാണ് അദ്ദേഹം തുടരുന്നത്. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ എത്തുന്ന സാഹചര്യത്തിൽ ഔദ്യോഗിക വസതിയായ കൺന്റോൺമെന്റ് ഹൗസ്ലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.