
ചെന്നൈ: ഐപിഎൽ 2026ൽ ചെപ്പോക്കിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് വെടിക്കെട്ട് തുടക്കമാണ് നേടിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന നിലയിലാണ് സിഎസ്കെ. ഉർവിൽ പട്ടേലിന്റെ തകർപ്പൻ ഇന്നിങ്സാണ് ചെന്നൈയ്ക്ക് കരുത്തായത്.

നേരത്തെ ജോഷ് ഇംഗ്ലിസ് 33 പന്തിൽ 85 റൺസും ഷഹ്ബാസ് അഹമ്മദ് 25 പന്തിൽ പുറത്താകാതെ 43 റൺസും നേടി ലഖ്നൗവിനെ 20 ഓവറിൽ 203/8 എന്ന ശക്തമായ സ്കോറിലെത്തിച്ചു. സിഎസ്കെയ്ക്കായി ജാമി ഓവർടൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.