You are currently viewing സ്വകാര്യ ബസും മുച്ചക്ര സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

സ്വകാര്യ ബസും മുച്ചക്ര സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

ശ്രീകണ്ഠപുരം: ചെമ്പേരിയിൽ സ്വകാര്യ ബസും മുച്ചക്ര സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. ചെമ്പേരി താരച്ചീത്ത സ്വദേശി സ്റ്റാനിൽ ജോസഫ് (48) ആണ് മരിച്ചത്.

ചെമ്പേരി–പുറഞ്ഞാൺ റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പാണത്തൂർ–ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും സ്റ്റാനിൽ ജോസഫ് സഞ്ചരിച്ചിരുന്ന മുച്ചക്ര സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റാനിൽ ജോസഫ് മരണപ്പെടുകയായിരുന്നു.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply