
നാടൻ മത്സ്യബന്ധന വീഡിയോകളിലൂടെയും പരമ്പരാഗത മീൻപിടുത്ത രീതികളിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ യുട്യൂബർ തംബുരുവിനെ (36) വൈക്കത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരു, വേമ്പനാട് കായലിന്റെ പശ്ചാത്തലത്തിൽ വെള്ളത്തിലിറങ്ങി കൈകൊണ്ട് തപ്പി മീൻപിടിക്കുന്ന പരമ്പരാഗത രീതികൾ ക്യാമറയിലാക്കിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘Fisheries Queen Thamburu’ എന്ന പേരിൽ യുട്യൂബിലും ഫേസ്ബുക്കിലും സജീവമായിരുന്ന അവർക്ക് ഫേസ്ബുക്കിൽ മാത്രം ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

കുടുംബപ്രശ്നങ്ങളും വ്യക്തിപരമായ മാനസിക ബുദ്ധിമുട്ടുകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തംബുരുവിന്റെ അപ്രതീക്ഷിത വിയോഗം അവരുടെ ആരാധകരെയും സോഷ്യൽ മീഡിയ ലോകത്തെയും വലിയ രീതിയിൽ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.