You are currently viewing നിർമാതാക്കൾക്ക് ‘സ്വർണഖനി’; വിജയ് ചിത്രങ്ങൾ ₹50–100 കോടി ലാഭം നൽകുമെന്ന് നിർമ്മാതാവ്

നിർമാതാക്കൾക്ക് ‘സ്വർണഖനി’; വിജയ് ചിത്രങ്ങൾ ₹50–100 കോടി ലാഭം നൽകുമെന്ന് നിർമ്മാതാവ്

ചെന്നൈ: തമിഴ് സൂപ്പർതാരം ദളപതി വിജയ് തമിഴ് സിനിമയിലെ നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണെന്ന് പ്രമുഖ നിർമാതാവ് ജി. ധനഞ്ജയൻ. വിജയ് അഭിനയിക്കുന്ന സിനിമകൾ പതിവായി നിർമ്മാതാക്കൾക്ക് ₹50 മുതൽ ₹100 കോടി വരെ അറ്റലാഭം സമ്മാനിക്കാറുണ്ടെന്നും, അദ്ദേഹത്തിന്റെ സിനിമകളിലൂടെ തമിഴ് സിനിമയിൽ 20-ലധികം നിർമ്മാതാക്കൾ കോടീശ്വരന്മാരായി മാറിയിട്ടുണ്ടെന്നും ധനഞ്ജയൻ അഭിപ്രായപ്പെട്ടു.
തമിഴ് സിനിമാ വ്യവസായത്തിൽ നിർമ്മാതാക്കൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന താരമാണ് വിജയ് എന്നും, അദ്ദേഹത്തിന്റെ താരമൂല്യം ഇന്നും സമാനതകളില്ലാത്തതാണെന്നും ധനഞ്ജയൻ പറഞ്ഞു.

വിജയുടെ സമീപകാല ചിത്രങ്ങളും ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് സിനിമാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘ലിയോ’ ലോകമെമ്പാടുമായി ഏകദേശം ₹606 കോടി കളക്ഷൻ നേടിയപ്പോൾ, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (The GOAT)’ ഉൾപ്പെടെയുള്ള ചിത്രങ്ങളും ആഗോളതലത്തിൽ നൂറുകോടികൾ വാരിക്കൂട്ടി. തമിഴ്നാട്ടിലും വിദേശ വിപണികളിലും വിജയ് ചിത്രങ്ങൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിശ്വസനീയമായ ബോക്‌സ് ഓഫീസ് താരങ്ങളിൽ ഒരാളായി നിലനിർത്തുന്നതെന്നാണ് വിലയിരുത്തൽ.

അതേസമയം, നിർമ്മാതാവ് ജി. ധനഞ്ജയന്റെ ഈ പരാമർശങ്ങൾ ആരാധകർക്കിടയിലും സിനിമാ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply