
കൊല്ലം: വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. അഞ്ചൽ കുരുവിക്കോണം സ്വദേശി രാജു (57) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ഒരു വലിയ ചക്ക രാജുവിന്റെ തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവം പ്രദേശവാസികളിൽ ദുഃഖം പരത്തിയിട്ടുണ്ട്.