
മുട്ടിൽ: വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മുട്ടിൽ സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്.

ടെറസിൽ നിന്ന് അബദ്ധത്തിൽ വീണ പുഷ്പലതയെ ഉടൻ തന്നെ സമീപത്തെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിട്ടയേർഡ് പോലീസ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ ഭാര്യയാണ് മരിച്ച പുഷ്പലത. മക്കൾ: അരുൺ മോഹൻ, വാണിക കൃഷ്ണ. മരുമക്കൾ: പ്രശോക്, ശരണ്യ.