You are currently viewing മകളുടെ വിവാഹ ക്ഷണം നൽകാനായി യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

മകളുടെ വിവാഹ ക്ഷണം നൽകാനായി യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹ ക്ഷണം നൽകാനായി ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ് നായർ (55) ആണ് മരിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

മാർച്ച് 27-നാണ് അപകടം നടന്നത്. മാങ്കാംകുഴി പാറക്കുളങ്ങരയിൽ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തുളസിയുടെ ഭർത്താവ് ശശി കെ നായർ (64) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ തുളസിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും മകളുടെ വിവാഹ ക്ഷണം നൽകുന്നതിനായി യാത്രതിരിക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്. മേയ് 10-നാണ് ഇവരുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സംഭവത്തോടെ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്.

തുളസിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് നടത്തും. മക്കൾ: അഭിഷേക്, അഭിരാമി. മരുമകൾ: അനില.

Leave a Reply