You are currently viewing “രാജ്യത്തിനായി കൈകോർക്കൂ”; ജനങ്ങളോട് ഏഴ് ആഹ്വാനങ്ങളുമായി പ്രധാനമന്ത്രി

“രാജ്യത്തിനായി കൈകോർക്കൂ”; ജനങ്ങളോട് ഏഴ് ആഹ്വാനങ്ങളുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി ജനങ്ങൾ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി . പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിലവർധനയും രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഏഴ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ഇന്ധന ഉപഭോഗം കുറച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ പൊതുഗതാഗത സംവിധാനങ്ങളും കാർപൂളിംഗും കൂടുതൽ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ മാസം അവസാനം ക്രൂഡ് ഓയിൽ വില 126 ഡോളർ വരെ ഉയർന്നിരുന്നു.
അനാവശ്യ ചെലവുകൾ പുനഃപരിശോധിക്കണമെന്നും വിദേശ യാത്രകൾ ഒരു വർഷത്തേക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. വിദേശങ്ങളിൽ നടക്കുന്ന ഡെസ്റ്റിനേഷൻ വിവാഹങ്ങൾ കുറയ്ക്കുന്നതും സ്വർണവാങ്ങൽ നിയന്ത്രിക്കുന്നതും പോലുള്ള മാർഗങ്ങളിലൂടെ വിദേശച്ചെലവ് കുറയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് പ്രചാരത്തിലായ വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, ഭക്ഷ്യഎണ്ണയുടെ ഉപയോഗം കുറയ്ക്കാനും കർഷകർ രാസവളങ്ങളിലേക്കുള്ള വിദേശ ആശ്രയം കുറയ്ക്കാനും ആഹ്വാനം ചെയ്തു.
‘വോക്കൽ ഫോർ ലോക്കൽ’ ആശയം ശക്തമായി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, സ്വയംപര്യാപ്തതയും ജൈവകൃഷിയും ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാക്കാനുള്ള ‘വിക്സിത് ഭാരത്’ ലക്ഷ്യത്തിന് അനിവാര്യമാണെന്നും വ്യക്തമാക്കി.

Leave a Reply