You are currently viewing കാർത്തിക ദീപം തെളിയിക്കൽ: തിരുപ്പരങ്കുന്ദ്രം വിഷയത്തിൽ ഒന്നോ രണ്ടോ ദിവസത്തിനകം ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി

കാർത്തിക ദീപം തെളിയിക്കൽ: തിരുപ്പരങ്കുന്ദ്രം വിഷയത്തിൽ ഒന്നോ രണ്ടോ ദിവസത്തിനകം ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി

മധുരൈ | തമിഴ്നാട് ,തമിഴ്നാട്ടിലെ മധുരൈ തിരുപ്പരങ്കുന്ദ്രം മലമുകളിൽ സ്ഥിതി ചെയ്യുന്ന ദീപത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഒന്നോ രണ്ടോ ദിവസത്തിനകം പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജികളും കോടതിയലക്ഷ്യ അപേക്ഷകളും സമർപ്പിച്ചിട്ടുണ്ടോയെന്ന് രജിസ്ട്രി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

സുപ്രീംകോടതി നിർദേശിച്ചിട്ടും കഴിഞ്ഞ ദിവസം തിരുപ്പരങ്കുന്ദ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചിരുന്നില്ല. പകരം, പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് വാർഷിക കാർത്തിക ദീപാചരണം നടന്നത്.

ദീപത്തൂണിൽ ദീപം തെളിയിക്കാത്ത സംഭവത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി. ദീപം തെളിയിക്കുന്നതിനായി സർക്കാർ നിർദേശിച്ച സംഘത്തിന് അനുമതി നൽകാത്തത് അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്ര അധികൃതരാണെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു.

തിരുപ്പരങ്കുന്ദ്രം മലമുകളിലുള്ള ദീപത്തൂണിൽ മഹാദീപം തെളിയിക്കണമെന്നാണ് ഹിന്ദു വിശ്വാസികളുടെ ആവശ്യം. ക്ഷേത്രത്തിന് നിയമപരമായി അവകാശപ്പെട്ട ഭൂമിയിലാണ് ദീപത്തൂൺ സ്ഥിതി ചെയ്യുന്നതെന്നും പരമ്പരാഗതമായി ദീപം തെളിയിക്കുന്നതിനുള്ള ഘടനയാണിതെന്നും അവർ വാദിക്കുന്നു.

എന്നാൽ, സംസ്ഥാന സർക്കാരും ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയും ഇതിനെ എതിർക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്ന പതിവുള്ളതെന്നാണ് ഇവരുടെ നിലപാട്. മലമുകളിലെ കല്ല് ബ്രിട്ടീഷ് കാലത്തെ സർവേ തൂണാണെന്നും അവിടെ ദീപം തെളിയിച്ചതിന് ചരിത്രപരമായ രേഖകളില്ലെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു.

ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തുന്നതോടെ വിഷയത്തിൽ കോടതിയുടെ അടുത്ത നടപടി നിർണായകമാകും.

Leave a Reply