You are currently viewing 72 കാരിക്ക് ആശ്വാസമായി കെഎസ്ഇബി ജീവനക്കാർ; സൗജന്യ വയറിംഗും വൈദ്യുതിയും

72 കാരിക്ക് ആശ്വാസമായി കെഎസ്ഇബി ജീവനക്കാർ; സൗജന്യ വയറിംഗും വൈദ്യുതിയും

കോട്ടയം: ബധിരയും മൂകയുമായ വൃദ്ധയ്ക്ക് സ്വന്തം ചെലവിൽ വീട് വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷൻ നൽകി മാതൃകയായി കെഎസ്ഇബി പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാർ. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന 72 കാരി ശ്രീമതി അമ്മിണിയുടെ വീട്ടിലാണ് ജീവനക്കാർ സൗജന്യമായി വൈദ്യുതിവെളിച്ചം എത്തിച്ചത്.

വീട്ടിൽ വയറിംഗ് നടത്തി ലൈറ്റുകളും ഫാനും ഘടിപ്പിച്ച്, ആവശ്യമായ പോസ്റ്റ് ഉൾപ്പെടെ സ്ഥാപിച്താണ് കണക്ഷൻ നൽകിയത്. വയറിംഗിന്റെ മുഴുവൻ ചെലവും ജീവനക്കാർ തന്നെയാണ് വഹിച്ചത്. സെക്ഷൻ ഓഫീസ് അസിസ്റ്റന്റ് എഞ്ചിനീയർ സ്മിത കെ വിയാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.

സമാനമായ സേവന മാതൃക പെരുവ സെക്ഷൻ ജീവനക്കാർ ഇത് ആദ്യമായല്ല കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വർഷവും നിർധനയായ ഒരു വനിത താമസിക്കുന്ന ഒറ്റമുറി വീട്ടിൽ വയറിംഗ് നടത്തി കണക്ഷൻ നൽകി ജീവനക്കാർ ശ്രദ്ധ നേടിയിരുന്നു.

സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഈ പ്രവർത്തനത്തിന് കെഎസ്ഇബി പെരുവ സെക്ഷൻ ജീവനക്കാർക്ക് നാട്ടുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെയും വ്യാപക അഭിനന്ദനമാണ് ലഭിക്കുന്നത്.

Leave a Reply