
ശാസ്താംകോട്ട: കെ.എസ്.എം. ദേവസ്വം ബോർഡ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു തുടർച്ചയായ ആറാം തവണയും ഭരണം നിലനിർത്തി. ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ് ചെയർപേഴ്സൺ, മാഗസിൻ എഡിറ്റർ ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ കെ.എസ്.യു നേടി. യു.യു.സി., ആർട്സ് ക്ലബ് സെക്രട്ടറി, ലേഡി റെപ്പ് സ്ഥാനങ്ങൾ എസ്.എഫ്.ഐ സ്വന്തമാക്കി.

വിജയാഘോഷത്തിനിടെ കെ.എസ്.യു, എസ്.എഫ്.ഐ, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് ലാത്തിയടിയേറ്റതായാണ് വിവരം. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കി.
