You are currently viewing മാഹി പള്ളി പെരുന്നാൾ; തളിപ്പറമ്പിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ്

മാഹി പള്ളി പെരുന്നാൾ; തളിപ്പറമ്പിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ്

തളിപ്പറമ്പ്: മാഹി പള്ളി പെരുന്നാളിനോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് മാഹിയിലേക്ക് കെഎസ്ആർടിസി ടൂറിസത്തിന്റെ നേതൃത്വത്തിൽ തീർത്ഥാടന യാത്ര ഒരുക്കുന്നു. ഒക്ടോബർ 5 മുതൽ 22 വരെയാണ് പ്രത്യേക ബസ് സർവീസ് നടത്തുന്നത്.

പെരുമ്പടവിൽ നിന്ന് ആരംഭിക്കുന്ന സർവീസിന്റെ ഫ്ലാഗ് ഓഫ് ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ എട്ടിന് നടക്കുമെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

പെരുമ്പടവിൽ നിന്ന് ചപ്പാരപ്പടവ്, ചാണോക്കുണ്ട്, തളിപ്പറമ്പ്, മയ്യിൽ, ചാലോട് വഴി മാഹിയിലെത്തുന്ന ബസ്, തുടർന്ന് മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് വഴിയാണ് പെരുമ്പടവിലേക്ക് മടങ്ങിയെത്തുക.

മാഹി പള്ളി പെരുന്നാളിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയോജനകരമാകുന്നതാണ് കെഎസ്ആർടിസിയുടെ ഈ തീർത്ഥാടന യാത്ര.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും:

9497007857
8089463675

Leave a Reply