You are currently viewing കനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡ് സന്ദർശിച്ച് എംഎൽഎ; ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നിർദേശം

കനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡ് സന്ദർശിച്ച് എംഎൽഎ; ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നിർദേശം

ഇടുക്കി: കനത്ത മഴയെ തുടർന്ന് തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡ് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് സന്ദർശിച്ചു. റോഡിന്റെ നിലവിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ എംഎൽഎ, അടിയന്തര അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റോഡിന്റെ തകർച്ചയെ തുടർന്ന് ഈ മേഖലയിൽ നിന്ന് ഇടുക്കിയിലേക്കുള്ള പൊതുഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ വലിയ യാത്രാദുരിതമാണ് നേരിടുന്നത്.

റോഡിൽ രണ്ടിടങ്ങളിലായി തകർന്ന വലിയ സംരക്ഷണഭിത്തികൾ അടിയന്തരമായി പുനർനിർമിക്കേണ്ടതുണ്ടെന്ന് എംഎൽഎ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എത്രയും വേഗം ബസ് ഗതാഗതം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കിഫ്ബി അധികൃതർക്കും ബന്ധപ്പെട്ട എഞ്ചിനീയർമാർക്കും കരാറുകാർക്കും എംഎൽഎ നിർദേശം നൽകിയതായി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply