
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് സർക്കാർ വരുത്തിയ വലിയ അഴിച്ചുപണിയുടെ ഭാഗമായി ശ്രീ. എൻ. പ്രശാന്ത് ഐഎഎസ് കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായി. എം. ജി. രാജമാണിക്യത്തിന് പകരമാണ് എൻ. പ്രശാന്ത് ഈ ചുമതലയിലേക്ക് എത്തുന്നത്.
വൈദ്യുതി പ്രതിസന്ധിയും കരാർ ചർച്ചകളും സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. നിലവിലുള്ള കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതലയ്ക്ക് ഒപ്പമാണ് അദ്ദേഹം ഈ പുതിയ പദവിയും കൈകാര്യം ചെയ്യുക.
