You are currently viewing പെരുമ്പിലാവിൽ പുതിയ പോലീസ് സ്റ്റേഷൻ: സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നു

പെരുമ്പിലാവിൽ പുതിയ പോലീസ് സ്റ്റേഷൻ: സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നു

കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലത്തിലെ പെരുമ്പിലാവിൽ പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്ന് എംഎൽഎ എ.സി. മൊയ്തീൻ അറിയിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പെരുമ്പിലാവ് കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടിയായി നിലവിലുള്ള പോലീസ് സ്റ്റേഷനുകളുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനർനിർണയിച്ചും ആവശ്യമായ തസ്തികകളും മറ്റ് ഭൗതിക സാഹചര്യങ്ങളും പുനർവിന്യസിച്ചും മുൻഗണനാക്രമം നിശ്ചയിച്ച് അടിയന്തരമായി പ്രൊപ്പോസൽ സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

പെരുമ്പിലാവിലും സമീപ പ്രദേശങ്ങളിലും സുരക്ഷയും ക്രമസമാധാനപാലനവും കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പോലീസ് സ്റ്റേഷൻ സഹായകമാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും എ.സി. മൊയ്തീൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply